കണ്ണൂർ. പേരാവൂർ സ്വദേശി മനോജ് താഴെപ്പുരയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ കോഡിനേറ്റർ പദവിയിലേക്ക്. പേരാവൂർ ലീജിയൻ പ്രസിഡന്റായിരിക്കെ നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് അദേഹത്തെ ഈ പദവിയിലെത്തിച്ചത്. ഏഴ് വർഷം മുമ്പാണ് പേരാവൂരിൽ സീനിയർ ചേംബർ ലീജിയൻ ആരംഭിച്ചത്. ചാർട്ടർ ജനറൽ സെക്രടറിയായി പ്രവർത്തനം ആരംഭിച്ച് ലീജിയൻ പ്രസിഡന്റായിരിക്കെ നടത്തിയ ജീവകാരുണ്യ പ്രവർത്തനം, പുതിയ ലീജിയൻ രൂപീകരണം, സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ പ്രസ്ഥാനത്തിന് കരുത്ത് പകരുന്നതിൽ കാണിച്ച മികവാണ് അദ്ദേഹത്തെ പുതിയ പദവിയിലെത്തിച്ചത്.
മികച്ച പ്രസിഡന്റ് അവാർഡ്, എക്സലൻസ് നാഷണൽ അവാർഡ്, മികച്ച ലീജിയൻ അവാർഡ് തുടങ്ങി നിരവധി ബഹുമതി കൾ 2023 ൽ കരസ്ഥമാക്കി. കനി ഇന്റർനാഷണൽ കലാപ്രതിഭാ പുരസ്കാരം, സ്റ്റാർ സിംഗർ ഇൻറർനാഷ്ണൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കവി , ഗാനരചയിതാവ് , കഥാകൃത്ത് എന്നിവയിലും വ്യക്തിമുദ്രപതിപ്പിച്ച ഇദേഹത്തിന്റെ കവിതാ സമാഹാരം "പുലർമഞ്ഞിന്റെ ദുഃഖം " പ്രകാശനത്തിനൊരുങ്ങുകയാണ്. മികച്ച ഗായകൻ കൂടിയാണ് മനോജ് . ആയിത്തറ മമ്പറം സ്വദേശിനി ഷിബിനയാണ് ഭാര്യ. മക്കൾ ആകാശ് മനു, ആകർഷ് മനു .
Manoj from Peravoor to the post of Senior Chamber International Coordinator at Nattapura